---
title: "നഗ്നത പ്രദർശനം; പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം , പ്രതി പിടിയിൽ"
english_title: "Nudity exhibition; Sexual assault on 11-year-old girl, accused arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312081/Nudity exhibition; Sexual assault on 11-year-old girl, accused arrested"
published_at: "2025-08-30T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b30a6475835_1000310186.png"
keywords: []
---

# നഗ്നത പ്രദർശനം; പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം , പ്രതി പിടിയിൽ

> **Lead Summary:** പള്ളുരുത്തി: പതിനൊന്നുകാരിക്ക് നേ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്.

## Article Content

പള്ളുരുത്തി: പതിനൊന്നുകാരിക്ക് നേ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച പ്രതി കൂടെ വരുന്നോ എന്ന് ചോദിക്കുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നുവെന്ന് ഫോർട്ടുകൊച്ചി പൊലീസ് പറഞ്ഞു.

പേടിച്ചുപോയ കുട്ടി കടയുടമയോട് സംഭവം വിവരിക്കുന്നതിനിടെ പ്രതി കടന്നുകളഞ്ഞു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂലംമ്പിള്ളിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312081/Nudity exhibition; Sexual assault on 11-year-old girl, accused arrested)